ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ കേസിൽ ആറുമാസത്തിന് ശേഷം മുഖ്യപ്രതി അറസ്റ്റിലായി.തമിഴ്‌നാട് ധർമപുരി ജില്ലയിലെ ഉദ്ദപ്പട്ടി സ്വദേശിയായ ശക്തിവേലിനെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബറിലാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയത് .തമിഴ്നാട്ടിൽ വെച്ച് പെൺകുട്ടി ലൈംഗിക്രമത്തിന് ഇരയാക്കി . പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തിയിരുന്നു. പക്ഷേ പ്രതികൾ ഒളിവിൽ പോയി. ആറ് മാസത്തിനുശേഷമാണ് ഒന്നാംപ്രതി ശക്തിവേലിനെ തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം നടക്കുന്നു.
