മിനിമം ചാർജ് 15 രൂപയാക്കണം; നവംബർ മൂന്ന് മുതൽ സ്വകാര്യ ബസ് പണിമുടക്ക്

  1. Home
  2. Kerala

മിനിമം ചാർജ് 15 രൂപയാക്കണം; നവംബർ മൂന്ന് മുതൽ സ്വകാര്യ ബസ് പണിമുടക്ക്

private bus kerala


പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാത്തതിൽഷേധിച്ച് സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സർവീസ് പണിമുടക്കിന് ആഹ്വാനം ചെയ്ത് സ്വകാര്യ ബസ് ഉടമ സംയുക്ത സമിതി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 16-ന് സർക്കാരിന് നോട്ടീസ് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ബസുടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്. മിനിമം ചാർജ് 15 രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കുക എന്നീ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സമിതി വ്യക്തമാക്കി. പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച മുൻ ഡി.ജി.പി പത്മനാഭൻ കമ്മീഷൻ സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും ശുപാർശകൾ നടപ്പാക്കാനോ ചർച്ച നടത്താനോ സർക്കാർ തയ്യാറായിട്ടില്ലെന്നും ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സിക്ക് മാത്രം വേണ്ടിയുള്ള മന്ത്രിയായി മാറിയെന്നും ബസ് ഉടമകൾ വിമർശിച്ചു.