മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ നൽകി ഉത്തരവായി

  1. Home
  2. Kerala

മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ നൽകി ഉത്തരവായി

image


സംസ്ഥാന മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 14 ജില്ലകളിലേക്കുമായി 14 മന്ത്രിമാർക്കാണ് ജില്ലാ ചുമതലകൾ നൽകിയിരിക്കുന്നത്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരം മന്ത്രി സി.പി. ജോണിന്റെ ചുമതലയിലായിരിക്കും. കൊല്ലം ജില്ലയുടെ ചുമതല ഷിബു ബേബി ജോണിനും പത്തനംതിട്ടയുടെ ചുമതല പി.സി. വിഷ്ണുനാഥിനും നൽകി.ആലപ്പുഴ ജില്ലയ്ക്ക് എം. ലിജുവിനെയും കോട്ടയത്തിന് മോൻസ് ജോസഫിനെയും ഇടുക്കിക്ക് അനൂപ് ജേക്കബിനെയും എറണാകുളത്തിന് റോജി എം. ജോണിനെയും ചുമതലപ്പെടുത്തി. തൃശ്ശൂർ ജില്ലയുടെ ചുമതല ഒ.ജെ. ജനീഷിനാണ്.
പാലക്കാട് ജില്ലയുടെ ചുമതല എൻ. ഷംസുദ്ദീനും, മലപ്പുറത്തിന്റെ ചുമതല പി.കെ. ബഷീറും, കോഴിക്കോട് ജില്ലയുടെ ചുമതല എ.പി. അനിൽകുമാറും വഹിക്കും. വയനാട്ടിന് ടി. സിദ്ദിഖ്, കണ്ണൂരിന് സണ്ണി ജോസഫ്, കാസർകോടിന് കെ.എം. ഷാജി എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്.ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഈ മന്ത്രിമാർക്കായിരിക്കും.അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കുമാണ് ജില്ലാ ചുമതലകൾ നൽകിയിട്ടില്ല.