യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്സോ കേസ്

  1. Home
  2. Kerala

യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്സോ കേസ്

SREELEKHA


മുൻ ഡിജിപി ആർ. ശ്രീലേഖയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പോലീസ്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'സസ്‌നേഹം ശ്രീലേഖ'യിലൂടെ പീഡനക്കേസിലെ ഇരകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് നടപടി. കിളിരൂർ, കവിയൂർ പീഡനക്കേസുകളെ കുറിച്ച് പരാമർശിച്ച എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയുന്ന വിധം വിവരങ്ങൾ നൽകിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

2022 ഓഗസ്റ്റ് 14-ന് പുറത്തിറങ്ങിയ വീഡിയോയിലാണ് ഇരകളുടെയും മാതാപിതാക്കളുടെയും പേരുകൾ പരാമർശിച്ചത്. ഇരകളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന നിയമം ലംഘിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.