ആദിവാസി ഊരുകളുടെ പേര് മാറ്റില്ല; സർക്കാർ തീരുമാനം തിരുത്തുമെന്ന് മന്ത്രി

  1. Home
  2. Kerala

ആദിവാസി ഊരുകളുടെ പേര് മാറ്റില്ല; സർക്കാർ തീരുമാനം തിരുത്തുമെന്ന് മന്ത്രി

image


ആദിവാസി ഊരുകളുടെ പേര് 'ഉന്നതി' എന്നാക്കി മാറ്റാനുള്ള നടപടി സർക്കാർ തിരുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു.

ഊര് മൂപ്പന്മാരുടെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. 'ഊര്' എന്നത് തങ്ങളുടെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഊര് മൂപ്പന്മാർ അറിയിച്ചതിനെ തുടർന്നാണ് പഴയ പേര് നിലനിർത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പട്ടികജാതി കോളനികൾക്ക് നൽകിയ 'ഉന്നതി' എന്ന പേര് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.ആദിവാസി സമൂഹങ്ങളുടെ ആത്മാഭിമാനവും സാംസ്‌കാരിക പൈതൃകവും സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും ഡൽഹിയിൽ മന്ത്രി പ്രതികരിച്ചു.