പ്രതിപക്ഷ നേതാവ് കാണിച്ചത് കോപ്രായം; മര്യാദയ്ക്ക് പോയാല്‍ മര്യാദ; വി ശിവന്‍കുട്ടി

  1. Home
  2. Kerala

പ്രതിപക്ഷ നേതാവ് കാണിച്ചത് കോപ്രായം; മര്യാദയ്ക്ക് പോയാല്‍ മര്യാദ; വി ശിവന്‍കുട്ടി

v sivan kutty


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതിയാല്‍ അങ്ങനെ പേടിക്കുന്നവരല്ല കേരളത്തിലുള്ളവര്‍ എന്ന് മന്ത്രി പറഞ്ഞു. തെരുവില്‍ ഇറങ്ങി ഗുണ്ടകളെ പോലെ വെല്ലുവിളിക്കുന്ന ഒരാള്‍ ഇന്നുവരെ കേരളത്തിന്റെ ഗവര്‍ണറായി വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും മന്ത്രി രംഗത്തെത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് ഇന്നലെ കാണിച്ചത് കോപ്രായം ആണ്. വി ഡി സതീശന് ഭ്രാന്തിളകിയെന്നും വി ശിവന്‍കുട്ടി വിമര്‍ശിച്ചു.

'മിസ്റ്റര്‍ വി ഡി സതീശന്‍, നിങ്ങള്‍ എത്ര അടിക്കും എന്ന് പറഞ്ഞാലും ഇതൊക്കെ കുറേ കണ്ടവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. സര്‍വ്വവിജ്ഞാന കോശമെന്നാണ് വി ഡി സതീശന്റെ ധാരണ. മര്യാദയ്ക്ക് പോയാല്‍ മര്യാദ. നിങ്ങള്‍ എണ്ണും മുന്‍പേ കൂടുതല്‍ എണ്ണാന്‍ ആവശ്യമായ ആളുകള്‍ ഞങ്ങളുടെ ഭാഗത്ത് ഉണ്ട്. ഈ സതീശന്‍ വിരട്ടിയതോടെ പൊലീസ് എല്ലാം ലീവ് എടുത്ത് പോയിരിക്കുകയാണ്.' എന്നും വി ശിവന്‍കുട്ടി പരിഹസിച്ചു.