ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു
പാലക്കാട് ഗൃഹനാഥൻ പ്ലാവിൽ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് (57) മരിച്ചത്. രാവിലെ 9 മണിക്കാണ് സംഭവം. വീട്ടിലെ ആവശ്യങ്ങൾക്ക് ആയി ചക്കയിടാൻ കയറിയതാണ്. പെട്ടെന്ന് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ പ്ലാവിൽ ചുവട്ടിലെ കല്ലിൽ തല തട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
