സി.പി.എം. നേതാക്കൾക്കായി നടത്തിയ പരിശീലനപരിപാടിയിൽ പാർട്ടിക്ക് രൂക്ഷ വിമർശനം; അടിസ്ഥാനവർഗം പെൻഷൻ മുടങ്ങിയതിൽ അമർഷരാണ്

  1. Home
  2. Kerala

സി.പി.എം. നേതാക്കൾക്കായി നടത്തിയ പരിശീലനപരിപാടിയിൽ പാർട്ടിക്ക് രൂക്ഷ വിമർശനം; അടിസ്ഥാനവർഗം പെൻഷൻ മുടങ്ങിയതിൽ അമർഷരാണ്

cpm


 

 തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം. നേതാക്കൾക്കായി നടത്തിയ പരിശീലനപരിപാടിയിൽ സർക്കാരിനു രൂക്ഷവിമർശനം. മങ്കൊമ്പിൽ സി.പി.എം. ജില്ലാക്കമ്മിറ്റിയാണു രണ്ടുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ആലപ്പുഴ, മാവേലിക്കര  മണ്ഡലങ്ങളിലെ നേതാക്കൾക്കായിരുന്നു പരിശീലനം. ആലപ്പുഴ ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലെ മണ്ഡലം സെക്രട്ടറിമാർ, ഏരിയ സെന്റർ അംഗങ്ങൾ എന്നിവരാണു ക്യാമ്പിലെത്തിയത്. 

ക്ഷേമപെൻഷൻ വിതരണത്തെക്കുറിച്ചായിരുന്നു പ്രധാനവിമർശനം. പാർട്ടിയെ നെഞ്ചോടുചേർക്കുന്ന അടിസ്ഥാനവർഗം പെൻഷൻ മുടങ്ങിയതിൽ അമർഷത്തിലാണെന്നും ഇതിൽ ഉടൻ പരിഹാരമുണ്ടാകണമെന്നും ആവശ്യമുയർന്നു. വലിയ വാക്കുകളല്ല, മുടങ്ങാതെയുള്ള പെൻഷനാണു വേണ്ടതെന്നും അഭിപ്രായമുണ്ടായി. പോലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്നായിരുന്നു മറ്റൊരു വിമർശനം. കായംകുളത്ത് നവകേരള സദസ്സിനെത്തിയ ഡി.വൈ.എഫ്.ഐ. നേതാവിനെ മർദിച്ചതും ചേർത്തലയിൽ വിദ്യാർഥിസമരത്തിൽ പങ്കെടുത്ത എസ്.എഫ്.ഐ. നേതാവിനെ ഗുണ്ടാപ്പട്ടികയിൽപ്പെടുത്തിയതും എതിർകക്ഷിയുടെ ഭരണത്തിൽ പോലുമുണ്ടാകാത്തതാണെന്നും വിമർശനമുയർന്നു.