മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; പൊതുഭരണ വകുപ്പ് വിജ്ഞാപനം ഇറക്കി

  1. Home
  2. Kerala

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; പൊതുഭരണ വകുപ്പ് വിജ്ഞാപനം ഇറക്കി

image


സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ഗവർണർ അംഗീകരിച്ച വകുപ്പുവിഭജന പട്ടിക പുറത്തുവന്നു.ലത്തീൻ സഭയുടെ എതിർപ്പുകൾക്കിടെ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് ലഭിച്ചു. വി.ഇ. അബ്ദുൾ ഗഫൂറാണ് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുക. അവസാന നിമിഷത്തിലെ മാറ്റത്തിൽ റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിനും വൈദ്യുതി വകുപ്പ് സണ്ണി ജോസഫിനുമാണ് നൽകിയത്.


മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി വി ഡി സതീശൻ: ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം, സയൻസ് & ടെക്‌നോളജി, ലോട്ടറി,എയർപോർട്ട്, മെട്രോ

രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്‌ക്യൂ, ജയിൽ, കയർ

സണ്ണി ജോസഫ് :വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം

കെ മുരളീധരൻ :ആരോഗ്യം,ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്‌സിറ്റി, ഭക്ഷ്യ സുരക്ഷ

എ പി അനിൽകുമാർ: റവന്യൂ

പി സി വിഷ്ണുനാഥ്: ടൂറിസം, സാംസ്‌ക്കാരികം

എം ലിജു: സഹകരണം, എക്‌സൈസ്

റോജി എം ജോൺ :ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ് :കൃഷി

കെ എ തുളസി: പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ്

ബിന്ദു കൃഷ്ണ :തൊഴിൽ, വനിതാ ശിശു സംരക്ഷണം, ക്ഷീര വികസനം

ഒ ജെ ജനീഷ് :കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലികുട്ടി :വ്യവസായം,ഐ ടി

എൻ. ഷംസുദ്ദീൻ :പൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം

കെ എം ഷാജി :തദ്ദേശ സ്വയം ഭരണം


മോൻസ് ജോസഫ് ജലവിഭവ വകുപ്പ്, ഇറിഗേഷൻ

പി കെ ബഷീർ: പൊതുമരാമത്ത്

വി ഇ അബ്ദുൽ ഗഫൂർ : ഫിഷറീസ്, സാമൂഹ്യനീതി

അനൂപ് ജേക്കബ് :ഭക്ഷ്യ പൊതുവിതരണം

സി.പി ജോൺ:ഗതാഗതം

ഷിബു ബേബി ജോൺ :വനം വകുപ്പ്