പ്രാർത്ഥനകൾ ഫലം കണ്ടില്ല; ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറിയിൽ കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു

  1. Home
  2. Kerala

പ്രാർത്ഥനകൾ ഫലം കണ്ടില്ല; ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറിയിൽ കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു

image


പ്രാർത്ഥനകൾ ഫലം കണ്ടില്ല.ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറിയിൽ കുടുങ്ങിക്കിടന്ന ക്ലീനർ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് മരിച്ചത്. ലോറിയുടെ ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്. ലോറി ഡ്രൈവർ ആയ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയാണ് മിനിലോറി ആതവനാട് ഊരോത്ത് പള്ളിയാലിലെ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്

ഏഴുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ്  മിനിലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയത്. നേരത്തെ രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല.സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറയുകയായിരുന്നു. അതുവഴി പോകുകയായിരുന്ന വിദ്യാർഥിയാണ് അപകടം ആദ്യം കണ്ടത്. പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.