മഴ തുടരും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

  1. Home
  2. Kerala

മഴ തുടരും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

heavy rain  


സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഞ്ചു ദിവസം കൂടി മഴ തുടരും. നവംബർ 17-ന് ശേഷം കിഴക്കൻ കാറ്റ് സജീവമാകാനും സാധ്യതയുണ്ട്. 17-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

അതേസമയം കേരള - ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചു.