ദി റിയൽ കേരള സ്റ്റോറി; വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ്‌ കൈമാറി മുഖ്യമന്ത്രി

  1. Home
  2. Kerala

ദി റിയൽ കേരള സ്റ്റോറി; വയനാട് ദുരിതബാധിതർക്ക് ടൗൺഷിപ്പ്‌ കൈമാറി മുഖ്യമന്ത്രി

image


വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽ മലയിലും ഉരുൾപ്പൊട്ടലിൽ തകർന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് പുതുജീവൻ നൽകുന്ന വയനാട് പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ നിർമ്മിച്ച സ്നേഹവീടുകൾ 178 കുടുംബങ്ങൾക്ക് കൈമാറി

സർക്കാർ നൽകിയ വാക്ക് പാലിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം തകർത്തെറിഞ്ഞ ഒരു നാടിനെ വീണ്ടും പടുത്തുയർത്തുന്ന 'ദി റിയൽ കേരള സ്റ്റോറി'യാണിതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.വാഗ്ദാനം ചെയ്ത സഹായങ്ങളിൽ നിന്ന് ആരെങ്കിലും പിൻവാങ്ങിയാലും ബാക്കിയുള്ള വീടുകളുടെ നിർമ്മാണം മുടങ്ങില്ലെന്നും പദ്ധതി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബങ്ങൾക്കായി പുതിയ സ്ഥലത്ത് ഭൂമിയുടെ പട്ടയം നൽകുന്ന കാര്യവും മുഖ്യമന്ത്രി പരാമർശിച്ചു. വയനാടിനെ ചേർത്തുപിടിക്കുമെന്നും ആരും ഒറ്റയ്ക്കല്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

ചടങ്ങിൽ മുഖ്യമന്ത്രി വീടുകളുടെ പട്ടയം വിതരണം ചെയ്തു. ദുരന്തത്തിന് ഇരയായി കുരുതര പരിക്കേറ്റ ഒരാൾക്കാണ് ആദ്യം പട്ടയം കൈമാറിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു