പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്; തിരുത്തി മുന്നോട്ടു പോകുമെന്ന് മുഖ‍്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും മികച്ച വിജയം സംസ്ഥാനത്തൊട്ടാകെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി മതിയായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും മുഖ‍്യമന്ത്രി പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. തിരുവനന്തപുരത്ത് ബിജെപി നേടിയ വിജയത്തെക്കുറിച്ചും മുഖ‍്യമന്ത്രി പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനമുണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രതികരണം.
