ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റിൽ ഫലം ലഭിക്കാൻ വൈകും

  1. Home
  2. Kerala

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റിൽ ഫലം ലഭിക്കാൻ വൈകും

EXam


2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30 ശതമാനത്തിലധികം മാർക്ക് നേടി.

അതേസമയം, പരീക്ഷാഫലം വെബ്‌സൈറ്റുകളിൽ ലഭിക്കാൻ കാലതാമസം നേരിടുമെന്ന് ഹയർസെക്കൻഡറി പരീക്ഷാ വിഭാഗം അറിയിച്ചു.

ദേശീയതലത്തിൽ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെ സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്ന് സുരക്ഷാ പരിശോധനകൾ നടക്കുന്നതിനാലാണ് വിശദമായ ഫലം പ്രസിദ്ധീകരിക്കാൻ വൈകുന്നതെന്ന് പരീക്ഷാ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു.

പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷമാകും വിദ്യാർഥികൾക്ക് വിശദമായ ഫലം ഓൺലൈനിൽ ലഭ്യമാകുക.