'പരാതി സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണ് ശരിയായ വഴി'; പോസ്റ്റ് പിന്‍വലിച്ച് സച്ചിദാനന്ദന്‍

  1. Home
  2. Kerala

'പരാതി സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതാണ് ശരിയായ വഴി'; പോസ്റ്റ് പിന്‍വലിച്ച് സച്ചിദാനന്ദന്‍

sachidhanadhan


സാഹിത്യോത്സവത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നല്‍കി അവഗണിച്ചുവെന്ന എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വിമര്‍ശനത്തോട് ഫേസ്ബുക്ക് കുറിപ്പിലൂടെ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദന്‍. ആര്‍ക്കെങ്കിലും യാത്രാപ്പടിയെക്കുറിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അത് സെക്രട്ടറിയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് ശരിയായ വഴിയെന്ന് അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്‍ പറഞ്ഞു.

പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകില്‍. ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികള്‍ കേള്‍ക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാള്‍ എന്ന നിലയിലാണ് താന്‍ ഇത് പറയുന്നത്. തനിക്ക് കണക്ക് പറയാന്‍ അറിയില്ലെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കിലെഴുതി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു.