കനത്ത മഴയിലും ചുഴലിക്കാറ്റിലും സ്‌കൂൾ മേൽക്കൂര തകർന്നു; ഒഴിവുദിനമായതിനാൽ ഒഴിവായത് വൻ ദുരന്തം
കനത്ത മഴയിലും ശക്തമായ കാറ്റിലും പത്തനംതിട്ട തണ്ണിത്തോട്ടെ സെന്റ് ബെനഡിക്‌സ് എം.എസ്.സി സ്‌കൂളിന്റെ മേൽക്കൂര തകർന്നു വീണു.രാവിലെ മുതൽ ജില്ലയുടെ മലയോര മേഖലയിൽ മഴ പെയ്തിരുന്നു. ഉച്ചയോടെ മിന്നൽ ചുഴലി ഉണ്ടായ സമയത്താണ് സ്‌കൂകൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്. പത്താം ക്ലാസിന്റെ 3 ഡിവിഷനും സ്റ്റാഫ് റൂമും പ്രവർത്തിക്കുന്ന കെട്ടിടത്തിൻന്റെ മേൽക്കൂര പൂർണമായും തകർന്നു. ശക്തമായ കാറ്റിൽ സമീപത്തെ വീട്ടിലേക്കും സ്‌കൂളിന്റെ മേൽക്കൂര പതിച്ചു.അവധി ദിവസമായതിനാൽ സ്‌കൂളിൽ വിദ്യാർഥികളോ അധ്യാപകരോ അനധ്യാപകരോ ഉണ്ടായിരുന്നില്ല. സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. 2018- ൽ സ്‌കൂളിന്റെ മേൽക്കൂര മാറുകയും മറ്റ് നവീകരണ പ്രവർത്തികൾ നടത്തുകയും ചെയിരുന്നതായി പിടിഎ ഭാരവാഹികൾ പറഞ്ഞു
