ഗാന്ധിയുടെ രാമരാജ്യമല്ല ആർ.എസ്.എസിന്റെത്. രാഷ്ട്രീയ നേതാക്കന്മാർ അത് അറിയാത്തവരല്ല; ഐ.എൻ.എൽ

  1. Home
  2. Kerala

ഗാന്ധിയുടെ രാമരാജ്യമല്ല ആർ.എസ്.എസിന്റെത്. രാഷ്ട്രീയ നേതാക്കന്മാർ അത് അറിയാത്തവരല്ല; ഐ.എൻ.എൽ

inl


അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ പാണക്കാട് സാദിഖ് അലി തങ്ങൾക്കും മുസ്ലിം ലീ​ഗിനും എതിരെ INL രം​ഗത്ത്. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ ആവശ്യം എന്ന സാദിഖലി തങ്ങളുടെ പരാമർശത്തിന് എതിരെയാണ് INL നേതാവ് അബ്ദുൾ അസീസ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. ഗാന്ധിയുടെ രാമരാജ്യമല്ല RSS ൻ്റെത്. രാഷ്ട്രീയ നേതാക്കന്മാർ അത് അറിയാത്തവരല്ല. എന്നിട്ടും ലീ​ഗ് അണികളെ നേതാക്കൾ മണ്ടന്മാർ ആക്കുകയാണെന്നും INL ആരോപിക്കുന്നു.

മുസ്ലിം സമുദായത്തോട് മുസ്ലിം ലീ​ഗ് ചെയ്യുന്നത് കൊടും ചതിയാണ്. രാമരാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തിന്റെ മുന്നോടിയാണ് രാമക്ഷേത്രം. ഇവിടെ വരേണ്ടത് RSS ൻ്റെ രാമരാജ്യമല്ല. കോൺ​ഗ്രസ് പോലും പള്ളി തകർത്തതിന് എതിരാണെന്നാണ് പരസ്യമായി പറയുന്നത്. RSS, ലീ​ഗ് നിലപാടുകൾ സമാനമാകുന്നത് അത്രമേൽ അപകടകരമാണെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.