ദേശീയപാതയിൽ സർവീസ് റോഡ് ഇടഞ്ഞ് കോൺക്രീറ്റ് കട്ടകൾ കാറുകൾക്കു മുകളിൽ വീണു

കോട്ടയ്ക്കൽ കൂരിയാട് ദേശീയപാത 66ൽ സർവീസ് റോഡ് ഇടിഞ്ഞുവീണ് അപകടം.ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണാണ് അപകടമുണ്ടായത്.രണ്ടു കാറുകളാണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിലുണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു.
കൂരിയാട് വയൽ നികത്തിയാണ് സർവീസ് റോഡ് നിർമിച്ചത്. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.