തെരുവുനായ ശല്യം ശക്തം; കോഴിക്കോട് ഒൻപതുപേർക്ക് കടിയേറ്റു

കോഴിക്കോട് നടക്കാവിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് പരിക്കേറ്റു .വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
ചിലരുടെ മുറിവ് ആഴത്തിലുള്ളതാണന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഒരുവിദ്യാർഥിനിയെ തെരുവുനായ പുറകേ ചെന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ ആക്രമിച്ചതോടെ നിലത്തുവീണ വിദ്യാർഥിനിയെ പ്രദേശവാസികൾ ചേർന്നാണ് രക്ഷപ്പെടുത്തിയത്.