വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

  1. Home
  2. Kerala

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

Kunji league leader


കാസർകോട് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുളിയാർ ഗ്രാമപഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ എസ്‍.എം.മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് ആതുർ പൊലീസ് കേസെടുത്തത്. ഇയാളുടെ കൂട്ടാളി തൈസീർ എന്നയാൾക്കെതിരെയും പീഡനക്കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ രണ്ടുപ്പേരും ഒളിവിലാണ്.

ആൺകുട്ടിക്ക് ലഹരി നൽകി പീഡിപ്പിച്ചത് തൈസീർ ആണെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ആൺകുട്ടിയെ മുഹമ്മദ് കുഞ്ഞിക്കു കൈമാറുകയായിരുന്നു. ഇവർ രണ്ടു പേർക്കുമെതിരെ വെവ്വേറെ പരാതികൾ കുട്ടി നൽകിയിട്ടുണ്ടെന്നും, ഈ രണ്ടു കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്നും ആതുർ സ്റ്റേഷൻ ഹൗസ് ഓഫിസർ എ.അനിൽകുമാർ പറഞ്ഞു.

ഏപ്രിൽ 11ന് മുഹമ്മദ് കുഞ്ഞി വിദ്യാർഥിയെ തട്ടിക്കൊണ്ടു പോവുകയും വീടിനടുത്തുള്ള ക്രഷറിൽ എത്തിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമേതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നാലെ, മുഹമ്മദ് കുഞ്ഞിയെ പാർട്ടിയുടെ മുളിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്നും ലീഗിന്റെ മറ്റു സംഘടനകളിലെ ഉത്തരവാദിത്തങ്ങളിൽ നിന്നും ലീഗ് പുറത്താക്കിയിരുന്നു.