വാകേരിയിൽ നിന്നും കൂട്ടിലായ കടുവയുടെ ശസ്ത്രക്രിയ വിജയകരം; മുഖത്തെ മുറിവ് തുന്നിക്കെട്ടി

  1. Home
  2. Kerala

വാകേരിയിൽ നിന്നും കൂട്ടിലായ കടുവയുടെ ശസ്ത്രക്രിയ വിജയകരം; മുഖത്തെ മുറിവ് തുന്നിക്കെട്ടി

narabhogi kaduva


വാകേരിയിൽ നിന്നും കൂട്ടിലായ നരഭോജി കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂർ സുവോളജിക്കൽ പാർക്കിൽ മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് പാർക്ക് ഡയറക്ട‌ർ ആർ കീർത്തി ഐ എഫ് എസ് പറഞ്ഞു. ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. കടുവയുടെ മുഖത്തുണ്ടായിരുന്ന മുറിവ് തുന്നിക്കെട്ടി. ഇനി ഏഴ് ദിവസം കടുവയെ നിരീക്ഷണത്തിൽ വയ്ക്കും. 

വയനാട് പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊന്ന കടുവയാണിത്. ഒമ്പത് ദിവസത്തെ തിരച്ചിലിനൊടുവിലാണ് വനം വകുപ്പ് കടുവയെ പിടികൂടിയത്. കലൂർകുന്നിൽ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു.

അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. പിടികൂടിയശേഷം കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ എത്തിക്കുകയായിരുന്നു.