കടുവ പേടി മാറാതെ വാകേരി ; വീണ്ടും കടുവ എത്തി

  1. Home
  2. Kerala

കടുവ പേടി മാറാതെ വാകേരി ; വീണ്ടും കടുവ എത്തി

kaduva


വാകേരി സിസിയിൽ വീണ്ടും കടുവ ആക്രമണമെന്ന് സംശയം. ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അതേസമയം, കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ്‍ കടുവയ്ക്ക് പേരിട്ടു. രുദ്രന്‍ എന്നാണ് പാര്‍ക്ക് അധികൃതര്‍ കടുവയ്ക്ക് ഇട്ടിരിക്കുന്ന പേര്. കടുവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇനിയുള്ള രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകമാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.