മഴക്കെടുതി നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടു; വിമർശനവുമായി എം.വി ഗോവിന്ദൻ

  1. Home
  2. Kerala

മഴക്കെടുതി നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടു; വിമർശനവുമായി എം.വി ഗോവിന്ദൻ

MV Govindan


സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയും സങ്കീർണമായ മറ്റ് പ്രശ്‌നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രളയസാഹചര്യം ഉണ്ടായിട്ടും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.സംസ്ഥാനത്തെ അതിരൂക്ഷമായ സാഹചര്യങ്ങള്‍ മനസിലാക്കി ഇടപെടാനും ജനങ്ങളെ സഹായിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി സതീശൻ നിറവേറ്റണമെന്നും എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു.ഇടതുമുന്നണി ഭരണത്തിലിരുന്ന സമയത്ത് യുഡിഎഫ് സ്വീകരിച്ച സമീപനമല്ല നിലവിൽ തങ്ങൾ സ്വീകരിക്കുന്നതെന്നും, ദുരിത സാഹചര്യത്തിൽ എല്ലാവരും സന്നദ്ധ പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.