അണയാത്ത വിപ്ലവം;വി.എസ് -ജീവിതരേഖ

  1. Home
  2. Kerala

അണയാത്ത വിപ്ലവം;വി.എസ് -ജീവിതരേഖ

vs achuthanandan


കേരള രാഷ്ട്രീയത്തിലെ അഭിമാന നാമം വി.എസ്. അച്യുതാനന്ദൻ. ''വി.എസ്.'' എന്നത് മലയാളിയുടെ മനസ്സിൽ വെറും രണ്ടു അക്ഷരങ്ങൾ മാത്രമല്ല, വിപ്ലവത്തിന്റെ പ്രതീകമാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിൻറെ ജീവിതം കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ്.

ജീവിതരേഖ

  • 1923 ഒക്ടോബർ 20: വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം
  • 1927: അമ്മ അക്കമ്മ വസൂരിമൂലം മരിച്ചു
  • 1934: അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന് ഏഴാം ക്ലാസിൽ പഠനം നിർത്തി. പറവൂരിലെ തുന്നൽക്കടയിൽ ജോലിക്ക് ചേർന്നു.
  • 1939: സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി
  • 1940 മാർച്ച്: 17- വയസ്സിൽ കമ്യൂണിസ്റ്റ് പാർടി അംഗം
  • 1943: കോഴിക്കോട്ട് ചേർന്ന കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.
  • 1946: പുന്നപ്ര- വയലാർ സമരസജ്ജീകരണങ്ങളിൽ പങ്കെടുത്തു. ഒളിവിൽ കഴിയവേ പൂഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു.
  • 1948: ജയിൽ മോചിതനായി. കമ്യൂണിസ്റ്റ് പാർടി നിരോധിച്ചതിനാൽ 1952 വരെ ഒളിവിൽ കഴിഞ്ഞു.
  • 1952-: കമ്യൂണിസ്റ്റ് പാർടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
  • 1954-: പാർടി സംസ്ഥാന കമ്മിറ്റി അംഗം.
  • 1956-: ആലപ്പുഴ ജില്ലാ സെക്രട്ടറി.
  • 1959: കമ്യൂണിസ്റ്റ് പാർടി ദേശീയ കൗൺസിൽ അംഗം.
  • 1962: ഇന്ത്യ-- ചൈന യുദ്ധകാലത്ത് ചൈന ചാരൻ എന്ന് മുദ്രകുത്തി ഒരു വർഷത്തോളം ജയിലിലടച്ചു.
  • 1964-: ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരണത്തിൽ പങ്കാളി. തുടർന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം.
  • 1967 ജൂൺ 18: കെ വസുമതിയെ വിവാഹം കഴിച്ചു.
  • 1980- 1991: മൂന്നുതവണ പാർടി സംസ്ഥാന സെക്രട്ടറി.
  • 1986: പാർടി പൊളിറ്റ് ബ്യൂറോ അംഗമായി.
  • 1996 ജൂൺ- 2005 ജൂലൈ: ദേശാഭിമാനി ചീഫ് എഡിറ്റർ
  • 1998-2001: എൽഡിഎഫ് കൺവീനർ
  • 2025 ജൂലൈ 21 : മരണം

തെരഞ്ഞെടുപ്പ് പോരാട്ടം

  • 1965: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്ന് മത്സരിച്ചു പരാജയപ്പെട്ടു. 1967ലും 1970ലും ജയിച്ചു. 1977ൽ പരാജയപ്പെട്ടു.
  • 1991ൽ മാരാരിക്കുളത്തുനിന്ന് ജയിച്ച് 92ൽ പ്രതിപക്ഷ നേതാവ്. 1996ൽ ഇവിടെ പരാജയപ്പെട്ടു.
  • 2001 മുതൽ 2016 വരെ നാല് തവണ മലമ്പുഴ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
  • 1992-1996, 2001- 2006, 2011- 2016: പ്രതിപക്ഷ നേതാവ്.
  • 2006- 2011: മുഖ്യമന്ത്രി
  • 2016 ആഗസ്ത് 3- 2021 ജനുവരി 30: സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ