മൊബൈൽ ഫോൺ ഉപയോഗം വിലക്കി; 17കാരന്‍ നാടുവിട്ടു, കാശിക്ക് പോകുന്നുവെന്ന് കത്ത്

  1. Home
  2. Kerala

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; 17കാരന്‍ നാടുവിട്ടു, കാശിക്ക് പോകുന്നുവെന്ന് കത്ത്

image


കണ്ണൂർ പെരിങ്ങത്തൂരിൽ മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി നാടുവിട്ടെന്ന് പരാതി. ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിലും എന്നുമാണ് കത്തിലുള്ളത്.

മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നുവെന്നും ഇതില്‍ കൂടുതല്‍ സമയം ചിലവഴിക്കുമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പണം കൊടുത്തു കളിക്കുന്ന ഈ ഗെയിം രക്ഷിതാക്കള്‍ വിലക്കി. പിന്നീട് ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തു. ഇതില്‍ മനോവിഷമത്തിലായിരുന്നു കുട്ടി എന്നും മാതാപിതാക്കൾ പറഞ്ഞു.

കുട്ടിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങത്തൂരിനും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇതുവരെ കുട്ടിയെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.