നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരെ വിജിലൻസ് അവഹേളിച്ചു; ഡോക്ടർമാർ

  1. Home
  2. Kerala

നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ഡോക്ടർമാരെ വിജിലൻസ് അവഹേളിച്ചു; ഡോക്ടർമാർ

docters


:നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ പ്രസ്താവനയില്‍ വ്യക്തമാക്കി.ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷൻ പോലും ഇത് ചൂണ്ടിക്കാട്ടിയാണ് അർഹമായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കൽ കോളേജുകളിൽ നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുമില്ല.

ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ വസതികളിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ഡോക്ടർമാർക്കിടയിൽ കടുത്ത അരക്ഷിതത്വം സംജാതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി നടന്ന വിജിലൻസ് നടപടിയിൽ ഡോക്ടർമാരുടെ വീടിനുള്ളിൽ കയറിയുള്ള പരിശോധനയും ഫോണിലെ ഡാറ്റ അടക്കം പരിശോധിക്കലും രോഗികളുടെ മുന്നിൽ വച്ചുള്ള ചോദ്യം ചെയ്യലും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ വാർത്തകൾ വരുന്നതും മറ്റും പൊതുജനമധ്യേ സർക്കാർ ഡോക്ടർമാരെ ഒന്നടങ്കം അഴിമതിക്കാരായി ചിത്രീകരിക്കാൻ വഴി തെളിക്കുന്നതാണ്.