മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈക്കലാക്കി; പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈക്കലാക്കി; പാലക്കാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ

CPM


പാലക്കാട് ശ്രീകൃഷ്ണപുരത്ത് മരിച്ചവരുടെ ക്ഷേമ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സി.പി.എം നേതാവിനെതിരെ അച്ചടക്ക നടപടി. മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബ്രാഞ്ച് സെക്രട്ടറി ചുമതലയിൽ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

മണ്ണമ്പറ്റ സ്വദേശികളായ കൃഷ്ണൻകുട്ടി പണിക്കർ, നാരായണഗുപ്ത എന്നിവർ മരണപ്പെട്ട വിവരമറിഞ്ഞിട്ടും ഇരുവരുടെയും പേരിൽ വന്ന പെൻഷൻ തുക സത്യനാരായണൻ വ്യാജ ഒപ്പിട്ട് വഞ്ചനാപരമായി വാങ്ങിച്ചെടുക്കുകയായിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മരിച്ച ഇരുവരുടെയും പെൻഷൻ കൈപ്പറ്റിയ വിവരം പുറത്തുവന്നതോടെയാണ് കേസ് ഉയർന്നത്. നേതാവ് തട്ടിപ്പ് നടത്തിയെന്ന് പാർട്ടി അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ തെളിഞ്ഞ സാഹചര്യത്തിലാണ് അടിയന്തര നടപടി.

സംഭവം രാഷ്ട്രീയമായി വലിയ ചർച്ചയായതോടെ ഭരണസമിതിക്കും സി.പി.എമ്മിനുമെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ പൊലീസിനും വിജിലൻസിനും പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ. ഭരണകക്ഷിയിലെ പ്രാദേശിക നേതാവ് തന്നെ ഇത്തരം ക്രമക്കേട് കാട്ടിയത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.