യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

  1. Home
  2. Kerala

യുവതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

suicide


തിരുവനന്തപുരം പൂവച്ചലിൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളമൂട് ബി.എസ്. ഭവനിൽ ബാബുവിന്റെയും സിന്ധുവിന്റെയും മകൾ അഞ്ജന (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി മുറിയിൽനിന്ന് ആളനക്കം കേൾക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി ചവിട്ടിത്തുറന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബി.എസ്.സി. ഫിസിക്കൽ അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കിയ അഞ്ജന യു.കെ.യിൽ ഉപരിപഠനത്തിനായി ശ്രമിച്ചുവരികയായിരുന്നു. സമയത്ത് വിസ ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ കാട്ടാക്കട പൊലീസിന് മൊഴി നൽകി.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു.