പെരുമ്പാവൂരിൽ യുവതിയെയും മാതാപിതാക്കളെയും വീട്ടിൽക്കയറി വെട്ടി യുവാവ്; യുവതിയുടെ നില ഗുരുതരം

  1. Home
  2. Kerala

പെരുമ്പാവൂരിൽ യുവതിയെയും മാതാപിതാക്കളെയും വീട്ടിൽക്കയറി വെട്ടി യുവാവ്; യുവതിയുടെ നില ഗുരുതരം

crime


എറണാകുളത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. പെരുമ്പാവൂർ രായമംഗലത്ത് ഔസേഫ്, ഭാര്യ ചിന്നമ്മ, മകൾ എന്നിവരെയാണ്  ഇരിങ്ങോൽ സ്വദേശി എൽദോസ് വെട്ടികൊലപെടുത്താൻ ശ്രമിച്ചത്. ഇയാൾക്കായുള്ള പിടികൂടാനായി തിരച്ചിൽ തുടരുകയാണ്. 
.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മാരകായുധവുമായി പ്രതി വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് കുട്ടിക്ക് വെട്ടേട്ടത്. അല്‍ക്കെയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് മാതാപിതാക്കൾക്കും പരിക്കേറ്റത്. ഔസേഫും ഭാര്യ ചിന്നമ്മയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ്.

അല്‍ക്കയെ പ്രതി നേരത്തെയും ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു