സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

  1. Home
  2. Kerala

സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

image


സംസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന വർഷത്തേക്കുള്ള സ്ഥലംമാറ്റ നടപടികളാണ് താത്കാലികമായി നിർത്തിവെച്ചത്.സെൻസസ് ചുമതലകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇതോടെ ജില്ലാതലത്തിലുള്ള അധ്യാപകരുടെ സ്ഥലംമാറ്റം മരവിച്ചു. സെൻസസ് ഡ്യൂട്ടിയിൽ ഇല്ലാത്ത പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റവും തടഞ്ഞു.

അതേസമയം, സെൻസസ് പരിഗണിച്ച് അധ്യാപക സ്ഥലംമാറ്റം നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു. ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.ഉത്തരവ് പിൻവലിക്കണമെന്ന് അധ്യാപക സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടു