നിലപാടിൽ മാറ്റമില്ല, ഇടതിനൊപ്പം ഉറച്ചു നിൽക്കും; കേരള കോൺഗ്രസ് എമ്മിന്റെ യു.ഡി.എഫ്. പ്രവേശന വാർത്തകൾ തള്ളി ജോസ് കെ. മാണി

  1. Home
  2. Kerala

നിലപാടിൽ മാറ്റമില്ല, ഇടതിനൊപ്പം ഉറച്ചു നിൽക്കും; കേരള കോൺഗ്രസ് എമ്മിന്റെ യു.ഡി.എഫ്. പ്രവേശന വാർത്തകൾ തള്ളി ജോസ് കെ. മാണി

jose k mani


കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) യു.ഡി.എഫിലേക്ക് തിരിച്ചുപോകുമെന്ന വാർത്തകൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാടിൽ മാറ്റമില്ലെന്നും കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ (എൽ.ഡി.എഫ്.) ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എൽ.ഡി.എഫ്. യോഗത്തിന് ശേഷമാണ് ജോസ് കെ. മാണി ഈ നിലപാട് വ്യക്തമാക്കിയത്. സംഘടനാപരമായി പാർട്ടിക്കു ലഭിക്കേണ്ട വോട്ടുകൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ, പോരായ്മകളും വീഴ്ചകളും പരിശോധിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയാണ് കേരള കോൺഗ്രസ് എമ്മിന്റെ യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്ലിം ലീഗ് നേതാക്കൾ എന്നിവരടക്കം കേരള കോൺഗ്രസ് എമ്മിനെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, പി.ജെ. ജോസഫ് വിഭാഗം കേരള കോൺഗ്രസ് എമ്മിന്റെ യു.ഡി.എഫ്. പ്രവേശനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.