ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ല;മുഖ്യമന്ത്രി വി.ഡി. സതീശൻ

  1. Home
  2. Kerala

ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ല;മുഖ്യമന്ത്രി വി.ഡി. സതീശൻ

vd-satheesan


ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ലന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല.

ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സ്പൻസിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.