ഓൺലൈൻ റമ്മി കളിക്കാൻ കളിക്കാൻ പണമില്ല; യുവാവ് 80 കാരിയുടെ മാല കവർന്നു

  1. Home
  2. Kerala

ഓൺലൈൻ റമ്മി കളിക്കാൻ കളിക്കാൻ പണമില്ല; യുവാവ് 80 കാരിയുടെ മാല കവർന്നു

Arrest


ഓൺലൈൻ റമ്മി കളിക്കാൻ മാല മോഷ്ടിച്ച യുവാവ് പിടിയിൽ. പത്തനംതിട്ട ഇലവുംതിട്ടയിലാണ് സംഭവം. നെടിയകാല സ്വദേശിനിയുടെ ഒന്നര പവൻ മാലയാണ് മോഷ്ടിച്ചത്. കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. വട്ടയത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. പ്രതിയെ പൊലീസ് പിടികൂടി. കോട്ടയം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. വാടക വീട്ടിൽ നിന്നാണ് അമലിനെ പിടികൂടിയത്.

അമൽ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപ അമലിന് നഷ്ടപ്പെട്ടിരുന്നു. ഇത് വീട്ടാനാണ് ഇയാൾ മോഷണം നടത്തിയത്. മോഷ്ടിച്ച മാല ചെങ്ങന്നൂർ മുത്തൂറ്റിൽ പണയം വച്ച് അമൽ പണം വാങ്ങിയിരുന്നു.