ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ല; ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും:വേടൻ
ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്ന് റാപ്പർ വേടൻ. താൻ ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടത്തുന്ന ആളാണ് ഞാൻ . ഞാൻ ജാതിക്ക് എതിരെയാണ് പറയുന്നത്. അത് ഇനിയും തുടരുമെന്നും വേടൻ പറഞ്ഞു.
ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്. ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്നും വേടൻ പറഞ്ഞു.
പുലിപ്പല്ല് കേസിൽ അവസാന ദിവസത്തെ ഒപ്പിടൻ എത്തിയപ്പോഴായിരുന്നു പ്രതികരണം . വിദേശ പരിപാടികൾക്കു വേണ്ടി പാസ്‌പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേടൻ പറഞ്ഞു.
