സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന് നിർദേശമില്ല

  1. Home
  2. Kerala

സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന് നിർദേശമില്ല

n shamsudheen


സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ വന്ദേമാതരം ആലപിക്കണമെന്ന് നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് പരാമർശമില്ല.

സ്വാതന്ത്ര്യദിന പരിപാടികളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറത്തിറക്കിയത്.