ഒരു സംഘർഷവും ഉണ്ടായില്ല, കലാപമുണ്ടാക്കാനുള്ള ശ്രമമാണ് യൂത്ത് കോൺ​ഗ്രസ് നടത്തിയത്: എം വി ഗോവിന്ദന്‍

  1. Home
  2. Kerala

ഒരു സംഘർഷവും ഉണ്ടായില്ല, കലാപമുണ്ടാക്കാനുള്ള ശ്രമമാണ് യൂത്ത് കോൺ​ഗ്രസ് നടത്തിയത്: എം വി ഗോവിന്ദന്‍

m v govindhan


കേരളത്തിലെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഗൂഢാലോചന നടത്തുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ആരോപിച്ചു. കോണ്‍ഗ്രസിനെ സംഘപരിവാറിന്റെ പാളയത്തിലേക്ക്‌ കെട്ടാനുള്ള പദ്ധതികളാണ്‌ കെ സുധാകരന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഇതിനെതിരെ കോണ്‍ഗ്രസിലെ മതനിരപേക്ഷ വാദികള്‍ രംഗത്തുവരേണ്ടതുണ്ട്‌.

യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ ഒരു സംഘർഷവും ഉണ്ടായില്ല. കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും വി ഡി സതീശന്റെ നേതൃത്വത്തിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. തിരിച്ചടിയോ അടിയോ അല്ല അവിടെ കണ്ടത്. യഥാർത്ഥത്തിൽ കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്. പോലീസിന് നേരെ കടന്നാക്രമണം നടത്തിയിരിക്കുകയാണ്.

പൊലീസുകാരെ അടിച്ച് പരിക്കേൽപ്പിക്കുക, സാധനസാമഗ്രികൾ അടിച്ചുപൊളിക്കുക തുടങ്ങിയവയൊന്നും കേട്ടുകേൾവിയുള്ളതല്ല. ഇത് തെറ്റായ രീതിയാണ്. ഇത് ജനാധിപത്യവിരുദ്ധ നിലപാട് ആണെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു.