കേസിൽ തിരിച്ചടിയാവും;തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തിനെതിരെ എസ്‌ഐടി
ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരേ എസ്‌ഐടി. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ തിരിച്ചടിയാവുമെന്നും ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടാനാണ് എസ്‌ഐടിയുടെ നീക്കം.തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞിരുന്നു. ഈ ഉത്തരവിനെതിരെയാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിക്കുക.
ഡിജിപിയുടെ നിയമോപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി മുന്നോട്ട് പോകാനാണ് എസ്‌ഐടിയുടെ തീരുമാനം.
പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലിൽ വ്യക്തമാണ്. തന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും കോടതി ഉത്തരവിൽ പറയുന്നു.
