കേരളത്തിൽ ഇനി ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകില്ല ;ഇ.പി. ജയരാജൻ

  1. Home
  2. Kerala

കേരളത്തിൽ ഇനി ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകില്ല ;ഇ.പി. ജയരാജൻ

IMAGE


കേരള ചരിത്രത്തിൽ ഇനി ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാകില്ല എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ നിന്നു കുറേയാളുകൾ പുറപ്പെട്ടിട്ടുണ്ട്. ആരു മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടാലും ജനങ്ങൾ അവരെ മുഖ്യമന്ത്രിയാക്കാൻ പോകുന്നില്ല എന്നും അദേഹം പറഞ്ഞു.എൽഡിഎഫിന്റെ ശക്തമായ ഐക്യം യുഡിഎഫിനെ ഭയപ്പെടുത്തുകയാണെന്ന് എന്നും അദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരമുള്ള സംസ്ഥാനമാണെന്നും, ആർഎസ്എസ് അജൻഡകൾ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഒരിക്കലും സമ്മതിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം ശ്രീയെ സംബന്ധിച്ച് സിപിഎമ്മിനും സിപിഐക്കും ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ''എൽഡിഎഫ് കേരളത്തിൽ സുശക്തമായ മുന്നണിയാണ്. ഐക്യത്തോടെ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയെ ദുർബലമാക്കാമെന്ന ഇടതുപക്ഷവിരോധികളുടെ കണക്കുകൂട്ടൽ പരാജയപ്പെടും എന്നും അദേഹം കൂട്ടിച്ചേർത്തു