സംസ്ഥാനത്ത് ഇന്ന് പവർകട്ടില്ല

  1. Home
  2. Kerala

സംസ്ഥാനത്ത് ഇന്ന് പവർകട്ടില്ല

KSEB


സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മധ്യപ്രദേശിൽനിന്ന് സ്വാപ്പ് വഴി 200 മെഗാവാട്ടും പവർ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ലഭിക്കും. ഇന്ന് ഏകദേശം 600 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് ഉണ്ടാകുമെന്ന് കരുതിയിരുന്നത്.എന്നാൽ മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ആശ്വാസമായി.

അതേസമയം, എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 3.14 കോടിയുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തി. മരടിൽ ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു ഹൈ ടെൻഷൻ ഉപഭോക്താവിന്റെ കണക്ഷനിൽ നിന്ന് 145 കടമുറികളിലേക്ക് അനധികൃതമായി വൈദ്യുതി വിതരണം ചെയ്തതായാണ് വിജിലൻസ് കണ്ടെത്തിയത്.

കളമശേരിയിൽ കെഎസ്ഇബിയുടെ അനുമതിയില്ലാതെ സ്വകാര്യ മൊബൈൽ ടവറിലേക്കും വൈദ്യുതി എത്തിച്ചതായി പരിശോധനയിൽ കണ്ടെത്തി. അനധികൃത വൈദ്യുതി വിതരണം, മോഷണം എന്നിവ തടയാൻ സംസ്ഥാനത്തുടനീളം കർശന പരിശോധന തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു.