'ഇനി ഇത് പൊലെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല'; എം ടി എന്നാൽ പൂർണതയാണ്'; ശ്രീകുമാരൻ തമ്പി

  1. Home
  2. Kerala

'ഇനി ഇത് പൊലെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല'; എം ടി എന്നാൽ പൂർണതയാണ്'; ശ്രീകുമാരൻ തമ്പി

MT VASUDEVAN NAIR


എൻ്റെ കാലഘട്ടത്തിലെ എഴുത്തുകാർക്ക് മാതൃകയായിരുന്നു എം ടിയെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ' അദ്ദേഹത്തിൻ്റെ വിടവാങ്ങൽ എനിക്ക് വലിയ നഷ്ടമാണ്. ഔപചാരികമായി പറയുകയല്ല ഹൃദയത്തിൽ നിന്ന് പറയുകയാണ്. ഇനി ഇത് പൊലെ ഒരു എഴുത്തുകാരൻ ഉണ്ടാവില്ല. സാധാരണയായി നമ്മൾ പറയില്ലേ പെർഫെക്ട് എന്നൊന്നില്ലായെന്ന് എന്നാൽ ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ് പക്ഷെ എം ടി എന്നാൽ പൂർണതയാണ്. ' എന്നും ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട് പറഞ്ഞു. 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം ടി വാസുദേവന്‍ നായര്‍ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.