മകളുടെ ഓർമ്മകളെ ചേർത്ത് പിടിച്ച് അവർ ജീവിക്കുന്നു; '' ജീവനില്ലാതെ''

  1. Home
  2. Kerala

മകളുടെ ഓർമ്മകളെ ചേർത്ത് പിടിച്ച് അവർ ജീവിക്കുന്നു; '' ജീവനില്ലാതെ''

VANDHANA DAS


മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീടിനോടു ചേർന്ന് ഡോ.വന്ദനാദാസ് ഉറങ്ങുന്ന മണ്ണിന് ചുറ്റും തുളസിച്ചെടികൾ നാമ്പിട്ടു തുടങ്ങി. മഴയും വെയിലുമേൽക്കാതെ മേൽക്കൂരയുമൊരുക്കിയിട്ടുണ്ട്. വെള്ളമൊഴിച്ചും കാടുപറിച്ചും ചെടികളെ മകളെപ്പോലെ പരിപാലിക്കുന്ന രണ്ട് സാധുജന്മങ്ങൾ. മുറ്റത്തെ അസ്ഥിത്തറയിലെ വിളക്ക് ഒരിക്കൽപ്പോലും തെളിയാതിരുന്നിട്ടില്ല. 

മാഞ്ഞുപോയിട്ട് മാമുറിവുണങ്ങില്ല, മകളുടെ ഓർമ്മകളെ ചേർത്ത് പിടിച്ചവർ സം പത്തായെങ്കിലും വനന്ദന ഇപ്പോഴും അവർക്കരികിലുണ്ട്.  വന്ദന പോയെന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല അച്ഛൻ കെ.ജി. മോഹൻദാസിനും അമ്മ വസന്തകുമാരിക്കും. വന്ദനയുടെ മുറി നിത്യസ്മാരകം പോലെയുണ്ട്. വാതിൽ തുറക്കുമ്പോൾ മേശപ്പുറത്ത് ഡോ.വന്ദനാദാസെന്ന് എഴുതിയ ഫോട്ടോയ്ക്ക് ചുറ്റും പൂക്കൾ.  അരികിൽ എന്നും തിരിയിട്ട് കത്തിക്കുന്ന വിളക്ക്. മിഠായികൾ.  ലാപ് ടോപ്പ്അസീസിയ മെഡിക്കൽ കോളേജിന്റെ പേരെഴുതിയ വെള്ള കോട്ട് വന്ദനയുടെ സ്‌റ്റെതസ്‌കോപ്പ്. മുറിയിൽ വന്ദനയുടെ ഫോട്ടോകൾ. ഇങ്ങനെ അവളുടെ ഓർമ്മകളെ ചേർത്ത് പിടിച്ച് അവർ ജീവിക്കുന്നു. 

 സി.ബി.ഐ അന്വേഷണം തള്ളിയ ഹൈക്കോടതി വിധി വന്ന ദിവസവും ഇരുവരും വഴിപാടുമായി ക്ഷേത്രത്തിലായിരുന്നു. സി.ബി.ഐ അന്വേഷണം വന്ദനയുടെ കൊലപാതകത്തിൽ ഉണ്ടാവണമെന്നും അതിനായുള്ള നിയമ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.