കൊല്ലത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

  1. Home
  2. Kerala

കൊല്ലത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളിച്ചു

image


കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു. രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി വികൃതി കാട്ടിയത് കൊണ്ട് പൊള്ളിച്ചെതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുമായി വികൃതി പിടിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചുവെന്നാണ് രണ്ടാം അച്ഛന്റെ മൊഴി. മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വിഷയത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സിഡബ്ല്യുസിയേക്ക് മാറ്റാനും സാധ്യതയുണ്ട്.