രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘം തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസ് രജിസ്റ്റർ ചെയ്ത് നാല് മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.വിദേശത്ത് താമസിക്കുന്ന 31-കാരിയായ മലയാളി യുവതിയുടെ പരാതിയെ തുടർന്ന് ജനുവരി 10-നാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായത്. ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
പിറ്റേന്ന് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നു. മുമ്പും സമാന സ്വഭാവമുള്ള രണ്ട് ബലാത്സംഗക്കേസുകളിൽ പ്രതിയായിരുന്ന ഇയാളെ പൊലീസ് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്.അതേസമയം, പരാതിക്കാരിയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
