മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും
മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.കേസിൽ ഇരുപക്ഷ വാദങ്ങളും പൂർത്തിയായി.പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്നും പ്രതിഭാഗം വാദിച്ചു.
അതേസമയം രാഹുലിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.രാഹുൽ നിരന്തരമായി കുറ്റം ചെയ്യുന്ന ആളാണെന്നും നിരന്തര പരാതികൾ ഇയാൾക്കെതിരിൽ ഉയർന്നുവന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നടപടികൾ പുരോഗമിക്കുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അടച്ചിട്ട മുറിയിലായിരുന്നു കോടതി വാദം കേട്ടത്
