തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണ രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണ രോഗി മരിച്ചു. കൊല്ലം പേരയം പടപ്പക്കര വാർഡ് 15 ലെനിൻ ഭവനിൽ വിൽഫ്രഡ് (62) ആണ് മരിച്ചത്.ആശുപത്രിയിലെ അഞ്ചാം വാർഡിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കട്ടിലിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിൽഫ്രഡിനെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.ഭാര്യ: സുധ, മകൻ: ലെനിൻ
