തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

  1. Home
  2. Kerala

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം: ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ

bjp


തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമിച്ച കേസിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ്, കുളത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീലാൽ എന്നിവരുൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച അജി, സ്റ്റെഫിൻ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ. തമിഴ്‌നാട്ടിലെ തെങ്കാശിയിലെ ഒളിസങ്കേതത്തിൽ നിന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക സംഘവും മ്യൂസിയം പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സെപ്റ്റംബർ 29 അർദ്ധരാത്രി സ്കൂട്ടറിലെത്തിയ പ്രതികൾ ഡി.സി.സി ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ശ്രീലാലാണ് കല്ലെറിഞ്ഞതെന്നും പ്രദീപ് ആയിരുന്നു ഇരുചക്രവാഹനം ഓടിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു.