തിരുവനന്തപുരം പദ്‌മനാഭ തിയേറ്റർ ഉടമ എസ്. ചന്ദ്രൻ അന്തരിച്ചു
സിറ്റി തിയറ്റേഴ്സിന്റെ ഡയറക്ടറും ഇമ്പീരിയൽ ട്രേഡിങ് കമ്പനി പ്രൊപ്രൈറ്ററുമായ തമ്പാനൂർ ന്യൂ തിയേറ്റർ റോഡ് മണി മന്ദിരത്തിൽ എസ്. ചന്ദ്രൻ (90) അന്തരിച്ചു. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ മെറിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമാതാവുമായ പി. സുബ്രഹ്‌മണ്യത്തിന്റെ മകനാണ്.
മെറിലാന്റ് സുബ്രമണ്യത്തിനു ശേഷം എസ്. ചന്ദ്രന്റെ കാര്യനിർവഹണ ഫലമായാണ് ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ തിയേറ്റർ, ശ്രീപദ്മനാഭ ഉൾപ്പെടുന്ന സിറ്റി തിയറ്റേഴ്‌സ് തലസ്ഥാന നഗരിയിലെ സിനിമ പാരമ്പര്യത്തിന്റെ ഭാഗമായി മാറിയത്.
ഭാര്യ: ശാന്ത. മക്കൾ: ഗീത സുനു, ശിവ രാജ, മിന്നു പഴനി, മഹേഷ് സുബ്രഹ്‌മണ്യം, ഗിരീഷ് സുബ്രഹ്‌മണ്യം. മരുമക്കൾ: സഞ്‌ജീവ് സുനു, എൻ. രാജ, പി. പഴനി, ബേബി റാണി, രേണു ഗിരീഷ്. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
