കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട്

  1. Home
  2. Kerala

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട്

rain


ശക്തമായ മഴയെ തുടർന്ന് തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തമ്പാനൂർ, എസ്.എസ്. കോവിൽ റോഡ്, കവടിയാർ, കരമന തുടങ്ങിയ പ്രധാന മേഖലകളിലെ റോഡുകൾ വെള്ളത്തിനടിയിലായി.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച കനത്ത മഴ നഗരത്തിലെ ഗതാഗതത്തെയും സാരമായി ബാധിച്ചു. റോഡുകളിൽ വെള്ളം കയറിയതോടെ ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ദുരിതത്തിലായി.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.