തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  1. Home
  2. Kerala

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

death


 

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ചു. ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 15കാരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15) ആണ് മരിച്ചത്.  വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അമ്പാടി കണ്ണനെ കണ്ടെത്തിയത്. 

പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയാണ് മരിച്ചത്.  വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്‍റെ ക്ലാമ്പിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്.  മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്. അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടന്നുകൊണ്ടിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ മരണം.