തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിനെ അയോഗ്യനായി; എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടു
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻമന്ത്രി അഡ്വ. ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനം പുറത്തിറങ്ങി. നെടുമങ്ങാട് കോടതി മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമായത്. 2 വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. മേൽ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനിൽക്കും. തിരുവനന്തപുരം സെൻട്രലിലെ എംഎൽഎയായിരുന്നു ആന്റണി രാജു.
